ടെക്‌നോ ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍, 'ചതുര്‍മുഖം' തിയേറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഫെബ്രുവരി 2021 (14:58 IST)
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണവുമായി മഞ്ജുവാര്യരുടെ ചതുര്‍മുഖം റിലീസിനൊരുങ്ങുന്നു. അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്ന് നടി അറിയിച്ചു. തന്റെ പുതിയ രൂപം വെളിപ്പെടുത്തിക്കൊണ്ടാണ് താരത്തിന്റെ പ്രഖ്യാപനം.
 
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചേര്‍ന്നാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
 
അതേസമയം മഞ്ജുവിന്റെതായി നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് മുതല്‍ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' വരെ നിരവധി ചിത്രങ്ങളുണ്ട് ആ കൂട്ടത്തില്‍. സെക്‌സി ദുര്‍ഗയ്ക്കും ചോലയ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങളും അടുത്തുതന്നെ റിലീസ് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments