Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്കനായ വക്കീലായി ദിലീപ്, ഒന്നിലും കുലുങ്ങാതെ ജനപ്രിയൻ- ചിത്രീകരണം തുടങ്ങി

വിക്കനായ വക്കീലായി ദിലീപ്, ഒന്നിലും കുലുങ്ങാതെ ജനപ്രിയൻ- ചിത്രീകരണം തുടങ്ങി
, വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:21 IST)
ബി ഉണ്ണി കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ദിലീപ് നായകനാകുന്ന ചിത്രത്തിൽ മം‌മ്‌ത മോഹൻ‌ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് നായികമാർ. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഒരു നായിക കൂടെ ചിത്രത്തിലുണ്ടാകും. എന്നാൽ, അതാരാണെന്ന കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
 
ബി ഉണ്ണി കൃഷ്‌ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബി ഉണ്ണി കൃഷ്‌ണനും ദിലീപും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ഇതൊരു കുടുംബചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
  
ഒരു ഷെഡ്യൂളിനുള്ളിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈ ക്രിസ്തുമസിന് ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് ശ്രമം. ഉടൻ തന്നെ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും നായകന്‍‌മാരാക്കി ഒരു ചിത്രത്തിനാണ് ബി ഉണ്ണികൃഷ്ണന്‍ ആദ്യം ശ്രമിച്ചിരുന്നത്. സജീവ് പാഴൂരിന്‍റെ കഥയില്‍ ദിലീഷ് നായര്‍ തിരക്കഥയെഴുതുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ പ്രൊജക്ട് മാറ്റിവയ്ക്കുകയും ദിലീപ് ചിത്രം തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.
 
നാദിര്‍ഷയുടെ ‘കേശു ഈ വീടിന്‍റെ നാഥന്‍’, രാമചന്ദ്രബാബുവിന്‍റെ ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നിവയാണ് ദിലീപിനായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവ്യയെ അവന്മാർ പച്ചയ്ക്ക് തെറി പറഞ്ഞു, സെറ്റിലിട്ട് തന്നെ എട്ടിന്റെ പണി കൊടുത്ത് ദിലീപും സംഘവും!