Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന് ചെക്ക് വെച്ച് അജയ് ദേവ്ഗൺ; ഹിന്ദി 'ദൃശ്യം 3'റിലീസ് പ്രഖ്യാപിച്ചു, ഒറിജിനൽ ഷൂട്ട് പോലും ആരംഭിച്ചിട്ടില്ല

അടുത്ത വര്‍ഷം ഒക്ടോബര്‍ 2ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുക.

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (08:33 IST)
മലയാളത്തില്‍ ജോര്‍ജുകുട്ടി എത്തുന്നതിന് മുമ്പ് ഹിന്ദി ‘ദൃശ്യം 3’ എത്തുമെന്ന് സ്ഥിരീകരണം. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളിലാണ് ദൃശ്യം 3യുടെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടക്കം ഈ വിവരങ്ങളിലുണ്ട്. അടുത്ത വര്‍ഷം ഒക്ടോബര്‍ 2ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുക. 
 
അതേസമയം, ദൃശ്യം 3 നിര്‍മ്മിക്കുന്നതിനായി പനോരമ, ഡിജിറ്റല്‍ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി നിര്‍മ്മാണ കരാറില്‍ ഒപ്പ് വയ്ക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഔദ്യോഗിക ലെറ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗണിന്റെ ആരാധകരാണ് കത്ത് പങ്കുവച്ചത്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ദൃശ്യം 3, ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാണ് സംവിധാനം ചെയ്യുക. 
ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കും. 
 
അതേസമയം, മലയാളത്തിലെ ദൃശ്യം 3 എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ഒരു സൂചനയുമില്ല. ഈ വര്‍ഷം ഫെബ്രുവരി 20ന് ആണ് മോഹന്‍ലാലും ജീത്തു ജോസഫും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെ ആയിരുന്നു സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹന്‍ലാല്‍ പങ്കുവച്ചത്. 2013ല്‍ ആയിരുന്നു ആദ്യ ഭാഗം റിലീസ് ആയത്. പിന്നീട് 2021ല്‍ സിനിമയുടെ രണ്ടാം ഭാഗവുമെത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments