അസ്വസ്ഥനായി മലനിരകളിലൂടെ യാത്ര ചെയ്ത് മമ്മൂട്ടി; ഗാനഗന്ധർവനിലെ 'ഉന്ത് പാട്ട്' വീഡിയോ പുറത്ത്

പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കാറിൽ യാത്ര ചെയ്യുന്ന മമ്മൂട്ടിയെയാണ് ഗാനരംഗങ്ങളിൽ കാണാനാകുന്നത്.

തുമ്പി എബ്രഹാം

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (09:43 IST)
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ഗാനഗന്ധർവനിലെ 'ഉന്ത് പാട്ട്' എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. ഈ പാട്ട് പാടിയിരിക്കുന്നത് സിയ ഉൾ ഹക്കാണ്. സന്തോഷ് വർമയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കാറിൽ യാത്ര ചെയ്യുന്ന മമ്മൂട്ടിയെയാണ് ഗാനരംഗങ്ങളിൽ കാണാനാകുന്നത്.

ഗാനമേള പാട്ടുകാരനായ കലാസദർ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഒന്ന് ചുംബിക്കുമ്പോൾ പോലും ഇടയിലുണ്ടാകും'; ഭര്‍ത്താവ് നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത