Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയ്ക്ക് ഇനി പുതിയൊരു നായകന്‍ കൂടി ! 'റഫ് ആന്‍ഡ് ടഫ് ഭീകരന്‍' വരുന്നു

Malayalam cinema has a new hero The 'rough and tough terrorist' is coming 
Joemon Jyothir ❤️❤️❤️

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (19:45 IST)
രോമാഞ്ചം, ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ വിജയം മലയാള സിനിമയ്ക്ക് പുതിയ നായകനെ സമ്മാനിച്ചു.ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.'റഫ് ആന്‍ഡ് ടഫ് ഭീകരന്‍' സിനിമ സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്.
 
ജിബു ജേക്കബ്, എബ്രിഡ് ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ജെ ആന്‍ഡ് എ സിനിമാ ഹൌസ് എന്ന പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജോമോന്‍ ജ്യോതിര്‍ ആദ്യമായി നായകനാക്കുന്ന സിനിമ കൂടിയാണിത്.
 
 ജിബു ജേക്കബും എബ്രിഡ് ഷൈനും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതാണ് പ്രത്യേകത.ആള്‍ട്ടര്‍ ഈഗോ ടീമാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് പേര്‍ തുണികൊണ്ട് മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട അവസ്ഥ, ആര്‍ത്തവ സമയത്തു പോലും ടോയ്‌ലറ്റില്‍ പോകാന്‍ അനുവാദമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം