ഹനീഫ് അദേനിയുടെ മിഖായേലിൽ നിവിൻ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (12:52 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം മിഖായേലിന്റെ ചിത്രീകരനം ഓഗസ്റ്റ് 22 രണ്ടിന് ആ‍രംഭിക്കും. ചിത്രത്തിൽ നായക കഥാപാത്രമാകുന്ന നിവിൻ പോളിക്കൊപ്പം പ്രധാന വേഷത്തിൽ ഉണ്ണിമുകുന്ദനും അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
ഒരേസമയം കുടുംബ ചിത്രവും ക്രൈം ത്രില്ലറുമായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബസ്ഥനായാണ് നിവിൻ പോളി ചിത്രത്തിൽ വേഷമിടുക. കാവൽ മലഖ എന്നർത്ഥം വരുന്ന ഗാർഡിയൻ എയിഞ്ചൽ എന്ന ടാഗ്‌ലൈനുമയാണ് ചിത്രം എത്തുക. 
 
ജെ ഡി ചക്രവർത്തിയും ചിത്രത്തിൽ വേഷമിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഏറിയ പങ്കും ചിത്രീകരിക്കുന്നത് വിദേശത്താണ്.
 
നേരത്തെ മമ്മുട്ടിയായിരിക്കും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ അണിയറ പ്രവർത്തകർ പുറത്തുവിടും. ആന്റോ ജോസഫാണ് ബിഗ് ബജറ്റ് ചിത്രമായ മിഖായേൽ നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments