പൊറിഞ്ചു മറിയം ജോസിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ശനി, 17 ഓഗസ്റ്റ് 2019 (16:01 IST)
ജോജു ജോർജും ചെമ്പൻ വിനോദ് ജോസും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പൊറിഞ്ചു മറിയം ജോസിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23 ന് ചിത്രം തിയെറ്ററുകളിലെത്തും. മഴയും വെള്ളപ്പൊക്കവും കാരണമാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടി വച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 
പൊറിഞ്ചുവായി ജോജുവും, മറിയമായി നൈല ഉഷയും ജോസായി ചെമ്പൻ വിനോദ് ജോസുമാണെത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസിന്‍റെ  ബാനറിൽ റെജിമോനാണ് ചിത്രം നിർമിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രൻ ആണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച് തല അജിത്ത്, വീഡിയോ വൈറൽ !