സച്ചിയും പൃഥ്വിരാജും വീണ്ടും, വരുന്നത് മാസ് ആക്ഷന്‍ എന്‍റര്‍‌ടെയ്‌നര്‍ !

ജോര്‍ജി സാം

ശനി, 21 മാര്‍ച്ച് 2020 (16:57 IST)
ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സച്ചി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു എന്ന് സൂചന. ലൂസിഫറില്‍ പൃഥ്വിരാജിന്‍റെയും അയ്യപ്പനും കോശിയില്‍ സച്ചിയുടെയും സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാരാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
 
ഈ വര്‍ഷം അവസാനം ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചന. സച്ചി ഇപ്പോള്‍ ഈ തിരക്കഥയാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് പൃഥ്വിക്കുവേണ്ടി സച്ചി തയ്യാറാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അയ്യപ്പനും കോശിയും തമിഴില്‍, ശരത്‌കുമാറും ശശികുമാറും നായകന്‍‌മാര്‍