Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോമഡി ഉണ്ട് ഫാമിലി ഇമോഷനുണ്ട് പ്രണയവുമുണ്ട്,നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ'യുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക്, സിനിമയെക്കുറിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി

Nivin Pauly Malayali From India Dijo Jose Antony

കെ ആര്‍ അനൂപ്

, ബുധന്‍, 3 ജനുവരി 2024 (15:08 IST)
'നിവിന്‍ പോളി ഈസ് ബാക്' എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് 'മലയാളി ഫ്രം ഇന്ത്യ' പ്രമോ പുറത്തിറങ്ങിയത്. ഇത് നിവിന്‍ പോളിയുടെ തിരിച്ചുവരവ് തന്നെ ആകുമെന്നാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി പറയുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രത്തിന്റെ ജോണര്‍ എന്താണെന്ന് ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ഇതാണ്.
 
 'മലയാളി ഫ്രം ഇന്ത്യ'ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര, മഞ്ജു പിള്ള, സലിം കുമാര്‍ തുടങ്ങിയ താരങ്ങള്‍ നിവിന്‍ പോളിയെ കൂടാതെ സിനിമയിലുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ പ്രമോഷന്‍ എന്ന രീതിയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് പ്രമോ ഷൂട്ട് ചെയ്തതെന്ന് ഡിജോ ജോസ് ആന്റണി പറഞ്ഞു.ചിത്രത്തിന്റെ ജോണറിനെ അദ്ദേഹം പറയുന്നുണ്ട്.
 
'ചിത്രത്തിന്റെ ജോണര്‍ എന്താണെന്ന് പ്രമോയില്‍ കാണിക്കുന്നുണ്ട്. ഉറപ്പായും കോമഡി ഉണ്ട്, ഫാമിലി ഇമോഷനുണ്ട്, പ്രണയവുമുണ്ട്. പ്രമോയില്‍നിന്ന് എന്താണോ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുന്നത് അതാണ് ചിത്രത്തിന്റെ ജോണര്‍. നിവിന്‍ പോളി ഈസ് ബാക് എന്ന് പ്രമോയില്‍ തന്നെ പറയുന്നുണ്ട്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ബാക്കി പ്രേക്ഷകര്‍ പടം കണ്ടിട്ട് തീരുമാനിക്കട്ടെ',-ഡിജോ ജോസ് ആന്റണി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നേര്' കുതിപ്പ് തുടരുന്നു, മോഹന്‍ലാല്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്