Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിന്റേജ് മോഹന്‍ലാല്‍ അല്ല വരുന്നത്,സിനിമ മടുപ്പിക്കില്ല, 'L360' വിശേഷങ്ങളുമായി ബിനു പപ്പു

Vintage Mohanlal is not coming

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഓഗസ്റ്റ് 2024 (20:58 IST)
മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് 'L360'.ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. സിനിമയുടെ സഹസംവിധായകനും നടനുമായ ബിനു പപ്പു ആണ് പുതിയ വിവരങ്ങള്‍ കൈമാറിയത്.
 
 'L360' ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ടെന്നും എഡിറ്റിംഗ് ജോലികള്‍ നടക്കുന്നുണ്ടെന്നും ഡബ്ബിങ് തുടങ്ങിയിട്ടില്ലെന്നും ബിനു പപ്പു പറഞ്ഞു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. 
 
'നല്ലൊരു സിനിമയാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമയിലൂടെ കുറച്ച് കാലമായി നമ്മള്‍ ആഗ്രഹിച്ച ലാലേട്ടനെ കാണാന്‍ സാധിക്കും. വിന്റേജ് മോഹന്‍ലാലിനെയല്ല. പകരം മോഹന്‍ലാലിന്റെ നല്ലൊരു കഥാപാത്രത്തെ നമുക്ക് കാണാന്‍ പറ്റും. ഒരു തരത്തിലും ഈ സിനിമ നമ്മളെ മടുപ്പിക്കില്ല. അത്രയും നല്ല രീതിയിലാണ് നമ്മള്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. ലാലേട്ടന്റെ നല്ലൊരു സിനിമ കൊണ്ടുവരണം എന്നുള്ള ആഗ്രഹുമുണ്ട്. എല്ലാവരും അങ്ങനെ തന്നെയാണ് അദ്ദേഹത്തിന് വേണ്ടിയുള്ള സിനിമ ചെയ്യുന്നത്.',-ബിനു പപ്പു പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടരാജിയില്‍ പ്രതികരണവുമായി ഡബ്ല്യു. സി.സി, കുറിപ്പ് വായിക്കാം