നീരജ് മാധവ് അഭിനയിച്ച 'ഫാമിലി മാന്‍' സീരീസിനെതിരെ ആർഎസ്എസ്; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

നീരജ് മാധവ് അഭിനയിച്ച ആമസോണ്‍ പ്രൈം വെബ് സീരീസായ 'ദ ഫാമിലി മാനെ'തിരെ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ.

തുമ്പി എബ്രഹാം

ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (14:49 IST)
നീരജ് മാധവ് അഭിനയിച്ച ആമസോണ്‍ പ്രൈം വെബ് സീരീസായ 'ദ ഫാമിലി മാനെ'തിരെ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. വെബ്‌സീരിസിലെ ചില എപിസോഡുകളില്‍ കശ്മീർ‍, ഭീകരതാ വിഷയങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങളുണ്ടെന്ന് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
 
സീരീസിലെ ഒരു എന്‍ഐഎ ഉദ്യോഗസ്ഥയായ കഥാപാത്രം, കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സ്റ്റേറ്റ് അടിച്ചമര്‍ത്തുകയാണെന്ന് പറയുന്നുണ്ടെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ വ്യത്യാസമില്ലാതായെന്നും പറയുന്നതായി ലേഖനം പറയുന്നു.രാജ്, ഡി.കെ എന്നിവര്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ഫാമിലി മാന്‍’ തീവ്രവാദം തെറ്റല്ലെന്നും തീവ്രവാദികളാകുന്നവരെ ന്യായീകരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മുക്കയുടെ ഡേറ്റിനായി ഇന്ത്യയിൽ സംവിധായകർ ക്യൂ നിൽക്കുകയാണെന്ന് പിഷാരടി; തള്ളി തള്ളി ഫോൺ താഴെയിടുമോ എന്ന് മമ്മൂട്ടി: വീഡിയോ