War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ
, വ്യാഴം, 14 ഓഗസ്റ്റ് 2025 (13:02 IST)
യാഷ്രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ സിനിമയായ വാര്‍ 2 രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രമായ കൂലിക്കൊപ്പമാണ് റിലീസിനെത്തിയത്. ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഹൃത്വിക് റോഷനുമടങ്ങുന്ന സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായി ഇറങ്ങിയ വാര്‍ 2വിന് പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയായിരുന്നു. തെലുങ്കില്‍ നിന്നും ജൂനിയര്‍ എന്‍ടിആറാണ് സിനിമയിലെ വില്ലന്‍ വേഷത്തിലെത്തിയിരിക്കുന്നത്.
യാഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങളിലെ അതേ പാറ്റേണ്‍ തന്നെയാണ് വാര്‍ 2വും പിന്തുടര്‍ന്നിരിക്കുന്നതെങ്കിലും ശക്തമായ ആക്ഷന്‍ രംഗങ്ങളില്‍ വിഎഫ്എക്‌സിലെ കൃത്യതയില്ലായ്മ സിനിമയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കെട്ടുറപ്പില്ലാത്ത കണ്ട് പഴകിയ കഥയെ ആക്ഷന്‍ രംഗങ്ങളിലൂടെ മറികടക്കാന്‍ മോശം വിഎഫ്എക്‌സ് തടസമായി മാറുന്നുണ്ട്.
ഹൃത്വിക് റോഷന്‍ പതിവ് പോലെ തന്റെ വേഷം മികച്ചതാക്കിയപ്പോള്‍ ജൂനിയര്‍ എന്‍ടിആറിന്റെ പല രംഗങ്ങളിലും വിഎഫ്എക്‌സ് കടന്നുവന്നത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ദുര്‍ബലമായ തിരക്കഥയ്‌ക്കൊപ്പം മോശം വിഎഫ്എക്‌സും ചേരുമ്പോള്‍ സിനിമ സ്‌പൈ യൂണിവേഴ്‌സിലെ ദുര്‍ബലമായ സിനിമയായി മാറുന്നു. കൂടാതെ ജൂനിയര്‍ എന്‍ടിആറിനെ മുഴുവനായി ഉപയോഗപ്പെടുത്താനും സംവിധായകന്‍ അയാന്‍ മുഖര്‍ജിയ്ക്കായിട്ടില്ല.
Follow Webdunia malayalam
അടുത്ത ലേഖനം