Publish Date: Wed, 16 Mar 2022 (14:04 IST)
Updated Date: Wed, 16 Mar 2022 (14:10 IST)
കടങ്ങളും കണക്കുകളും പരിഹാസങ്ങളും തീർത്ത ഭാരമൊഴിവാക്കാൻ ആദ്യ കിരീടനേട്ടത്തിനരികെ എത്തിയിരിക്കുകയാണ് കേരളത്തിന്റെ കൊമ്പന്മാർ. സീസണിൽ അവിസ്‌മരണീയമായ കുതിപ്പ് നടത്തിയ കൊമ്പന്മാർ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴിതാ ഫൈനലിൽ എതിരാളികൾ ആരായാലും പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബാസ്റ്റേഴ്‌സ് ക്യാപ്‌റ്റനായ അഡ്രിയാൻ ലൂണ. ഫൈനലാണ് കിരീടം നേടണമെങ്കിൽ മികച്ച ടീമുകളോട് തന്നെ മത്സരിക്കേണ്ടി വരും. അതിന് ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ലൂണ പറഞ്ഞു.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്രിയാൻ ലൂണ പറഞ്ഞു. രണ്ടാം പാദസെമിഫൈനൽ മത്സരത്തിൽ 18ആം മിനിറ്റിൽ ലൂണ നേടിയ ഗോളാണ് 2016ന് ശേഷം കൊമ്പന്മാർക്ക് ഫൈനലിലെത്താൻ സഹായിച്ചത്. ഇരു പാദങ്ങളിലുമായി 2-1 ഗോൾ എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.