Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജർമൻ ഓപ്പൺ ബാഡ്‌മിന്റൺ: ലോക ഒന്നാം നമ്പർ വിക്‌ടർ അക്‌സെൽസനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലിൽ

ജർമൻ ഓപ്പൺ ബാഡ്‌മിന്റൺ: ലോക ഒന്നാം നമ്പർ വിക്‌ടർ അക്‌സെൽസനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലിൽ
, ഞായര്‍, 13 മാര്‍ച്ച് 2022 (11:00 IST)
ജർമ്മൻ ഓപ്പൺ ബാഡ്‌മിന്റണിൽ ഞെട്ടിക്കുന്ന വിജയവുമായി ലക്ഷ്യ സെൻ ഫൈനലിൽ. സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ വിക്ടർ അക്‌സെൽസനെ അട്ടിമറിച്ചാണ് ലസ്ഖ്യ ഫൈനലിലെത്തിയത്.മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്കോര്‍ 21-13, 14-21, 22-20. 
 
അവസാന ഗെയിമിൽ 8-15, 16-16 എന്നീ സ്കോറില്‍ പിന്നിട്ടുനിന്ന ശേഷമാണ് ലക്ഷ്യയുടെ തിരിച്ചുവരവ്. ഇതാദ്യമായാണ് ലോക ഒന്നാം നമ്പർ താരത്തെ ലക്ഷ്യ തോൽപ്പിക്കുന്നത്.ഇന്ന് നടക്കുന്ന ഫൈനലിൽ തായ് താരം കുന്‍ലാവുത് വിതിദ്സരണിനെ ലക്ഷ്യ നേരിടും. BWF വേള്‍ഡ് ടൂര്‍ കരിയറിലെ നാലാം കിരീടമാണ് ലക്ഷ്യയുടെ ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീശാന്ത് പ്രതിഭാശാലിയായ ബൗളർ: വൈകിയെങ്കിലും ആശംസകളുമായി സച്ചിൻ