Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)

ഗ്രൗണ്ടില്‍ കണ്ണുനിറഞ്ഞ് നില്‍ക്കുന്ന മെസിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

Lionel messi crying, Lionel Messi, Argentina, Lionel Messi Argentina Last Match, Messi FIFA World Cup, ലയണല്‍ മെസി, അര്‍ജന്റീന, ലോകകപ്പ്, മെസി അവസാന മത്സരം

രേണുക വേണു

, വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (10:12 IST)
Lionel Messi

Lionel Messi: വെനസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം അര്‍ജന്റീന താരം ലയണല്‍ മെസിയുടെ കണ്ണുകള്‍ നിറഞ്ഞു. സ്വന്തം മണ്ണില്‍ അര്‍ജന്റീനയ്ക്കായി ഇനി പന്ത് തട്ടാന്‍ സാധിക്കുമോയെന്ന് മെസിക്ക് ഉറപ്പില്ല. 
 
ഗ്രൗണ്ടില്‍ കണ്ണുനിറഞ്ഞ് നില്‍ക്കുന്ന മെസിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വികാരാധീനനായി മെസി ഇടയ്‌ക്കെ കണ്ണുകള്‍ തുടയ്ക്കുന്നതും കാണാം. 
 
2026 ഫിഫ ലോകകപ്പിനു ശേഷം വിരമിക്കുമെങ്കില്‍ സ്വന്തം നാട്ടില്‍ മെസിയുടെ അവസാന മത്സരമായിരുന്നു വെനസ്വേലയ്ക്കെതിരെ നടന്നത്. വിരമിക്കലിനെ കുറിച്ച് മെസി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ലോകകപ്പിനു ശേഷം മെസി രാജ്യാന്തര ഫുട്ബോള്‍ തുടരാന്‍ സാധ്യത കുറവാണ്. 
ലോകകപ്പിനു മുന്‍പ് അര്‍ജന്റീനയ്ക്കു ഇനി സ്വന്തം നാട്ടില്‍ മത്സരങ്ങളില്ല. അതിനാല്‍ വെനസ്വേലയ്ക്കെതിരായ കളി കാണാന്‍ മെസി ആരാധകര്‍ ഒഴുകിയെത്തി. ഗ്രൗണ്ട് മുഴുവന്‍ 'മെസി' വിളികളില്‍ മുഴുകി. ഒന്നാമത്തെയും മൂന്നാമത്തെയും ഗോളുകളാണ് മെസി സ്‌കോര്‍ ചെയ്തത്. മാര്‍ട്ടിനെസ് നേടിയത് രണ്ടാം ഗോള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍