ബാഴ്സലോണ എൻ്റെ സ്വപ്നമായിരുന്നു,ഇനിയും കാത്തിരിക്കാൻ തയ്യാറായിരുന്നു: റാഷ്ഫോർഡ്
മാഞ്ചസ്റ്ററില്‍ നിന്നും ഒരു സീസണ്‍ ലോണ്‍ ഉടമ്പടിയിലാണ് താരം സ്പാനിഷ് ക്ലബില്‍ ജോയിന്‍ ചെയ്തത്.
ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ ക്ലബുമായി ഔദ്യോഗികമായ കരാറില്‍ ഒപ്പിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്റ്റാര്‍ ഫോര്‍വേഡായ മാര്‍കസ് റാഷ്ഫോര്‍ഡ്. മാഞ്ചസ്റ്ററില്‍ നിന്നും ഒരു സീസണ്‍ ലോണ്‍ ഉടമ്പടിയിലാണ് താരം സ്പാനിഷ് ക്ലബില്‍ ജോയിന്‍ ചെയ്തത്. ഏകദേശം 30 മില്യണ്‍ യൂറോയ്ക്കാണ് കരാര്‍. ഇതിന് പുറമെ ബാഴ്സലോണ സീസണിലുടനീളം താരത്തിന്റെ ശമ്പളവും നല്‍കി. ബാഴ്സലോണയില്‍ ചേരാനായി തന്റെ ശമ്പളത്തില്‍ 25 ശതമാനത്തോളം റാഷ്ഫോര്‍ഡ് കുറച്ചിരുന്നു.
ബാഴ്സലോണയില്‍ കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് കരാര്‍ ഒപ്പിട്ട ശേഷം റാഷ്ഫോര്‍ഡ് വ്യക്തമാക്കി. ബാഴ്സലോണയിലെ മൂല്യങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നു. അതിനാല്‍ തന്നെ ഇവിടെ എത്തിയപ്പോള്‍ ഇതെന്റെ സ്വന്തം വീടായാണ് തോന്നുന്നത്. യഥാര്‍ഥത്തില്‍ ജനുവരിയില്‍ ബാഴ്സലോണയില്‍ ചേരാനാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിനായില്ല. എന്തായാലും കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നു. അതില്‍ സന്തോഷമുണ്ട്. റാഷ്ഫോര്‍ഡ് പറഞ്ഞു. ബാഴ്സലോണ കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച പ്രകടനം അത്ഭുതകരമായിരുന്നുവെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു.
അതേസമയം ബാഴ്സലോണ പരിശീലകനായ ഹാന്‍സി ഫ്ലിക്കിന്റെ ഇടപെടലാണ് റാഷ്ഫോര്‍ഡുമായുള്ള ഡീലിന് ഇടയാക്കിയത് എന്നാണ് ധാരണ. ഒരുക്കാലത്ത് മാഞ്ചസ്റ്ററിന്റെ പ്രധാനതാരമായിരുന്ന റാഷ്ഫോര്‍ഡിന് കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ല. പുതിയ പരിശീലകനായ റൂബന്‍ അമോറിമുമായുള്ള തര്‍ക്കം മൂലം ആസ്റ്റണ്‍ വില്ലയില്‍ താരം ലോണില്‍ കളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്റെ കരിയറിലെ പ്രധാനഘട്ടമായിരുന്നുവെന്നും ഇപ്പോള്‍ പുതിയൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 2 എഫ് എ കപ്പ്, 2 ലീഗ്, ഒരു യൂറോപ്പ ലീഗ് കിരീടം എന്നിവ റാഷ്ഫോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.ബാഴ്‌സയുടെ അറ്റാക്കിങ്ങ് ആഴം വര്‍ധിപ്പിക്കാനാണ് റാഷ്‌ഫോര്‍ഡിന്റെ വരവിലൂടെ ക്ലബ് ശ്രമിക്കുന്നത്.