ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കഫുവിന്റെ മകന് കളിക്കളത്തില്‍ ദാരുണാന്ത്യം

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (18:11 IST)
മുന്‍ ബ്രസീല്‍ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്റെ മകന് ഫുട്ബോള്‍ മൈതാനത്ത് ദാരുണാന്ത്യം. മത്സരത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ഡാനിലോ ഫെലിഷ്യാനോ ഡി മൊറെയ്സ്(30) മരിച്ചത്.

വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡാനിലോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  

കഫുവിന്റെ മകന്റെ നിര്യാണത്തില്‍ റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, എ എസ് റോമ ടീമുകളും യവേഫയും അനുശോചിച്ചു.

ബ്രസീലിനായി 142 മത്സരം കളിച്ച താരമാണ് കഫു.1994ലും 2002ലെ ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗമായിരുന്നു അദ്ദേഹം. 2002-ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് കഫു ഇപ്പോള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാന്‍ കോഹ്‌ലിയോ, സ്‌മിത്തോ ?; തുറന്ന് പറഞ്ഞ് വോണ്‍