തെളിവില്ല, സംശയങ്ങള്‍ മാത്രം; ബലാത്സംഗക്കേസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലയൂരി

Webdunia
ചൊവ്വ, 23 ജൂലൈ 2019 (13:02 IST)
അമേരിക്കന്‍ മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുണ്ടാവില്ല.

പോര്‍ച്ചുഗല്‍ താരത്തിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഇനി കേസ് തുടരാനാവില്ല. ആരോപണത്തില്‍ ചില സംശയങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് കാതറിന്‍ താരത്തിനെതിരെആരോപണവുമായി രംഗത്തെത്തിയത്. റൊണാള്‍ഡോ 2009 ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിച്ചു.  ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയെന്നുമായിരുന്നു ആരോപണം.

എന്നാല്‍ താരം ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതിക്ക് പുറത്തേ നേരത്തെ ഒത്തുതീര്‍പ്പാക്കിയ പരാതി മീ ടു മുവ്മെന്‍റിന്‍റെ സമയത്താണ് വീണ്ടും ഉയര്‍ന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments