Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍‍ഭിണിയാക്കി; അമ്മാവന്‍ അറസ്‌റ്റില്‍

ahmedabad
അഹമ്മദാബാദ് , തിങ്കള്‍, 22 ജൂലൈ 2019 (15:21 IST)
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍‍ഭിണിയാക്കിയ അമ്മാവനെ അറസ്‌റ്റ് ചെയ്‌തു. പോസ്‌കോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് പൊലീസ് നടപടി.

വയറുവേദനയുമായി ക്ലിനിക്കില്‍ എത്തിയ പെണ്‍‌കുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു.

വീട്ടുകാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പെണ്‍കുട്ടി വ്യക്തമാക്കിയത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അമ്മാവന്‍ വീട്ടില്‍ എത്തുമായിരുന്നു. പല ദിവസവും ലൈംഗികബന്ധം നടന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മാവന്‍ ഭീഷണിപ്പെടുത്തി.

ഭയം മൂലമാണ് പീഡനവിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് പെണ്‍കുട്ടിയുടെ അയല്‍‌വാസി കൂടിയായ അമ്മാവനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഷ്ടിക്കാൻ കയറി, വീടിന്റെ മുകളില്‍ നിന്നും ചാടിയ വീഴ്ച്ചയില്‍ വാരിയെല്ലൊടിഞ്ഞു; മോഷ്ടാവിനെ ആശുപത്രിയിലാക്കിയത് പൊലിസ്