Select Your Language

Notifications

webdunia
webdunia
webdunia
webdunia

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

ഇംഗ്ലണ്ട് ഫുട്‌ബോള്‍ സീസണിന് തുടക്കം കുറിക്കുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി ക്രിസ്റ്റല്‍ പാലസ്.

Crystal Palace, Community sheild,Liverpool, Penalty shoutout,ക്രിസ്റ്റൽ പാലസ്, ലിവർപൂൾ,കമ്മ്യൂണിറ്റി ഷീൽഡ്,പെനാൽറ്റി ഷൂട്ടൗട്ട്

അഭിറാം മനോഹർ

, തിങ്കള്‍, 11 ഓഗസ്റ്റ് 2025 (09:26 IST)
Crystal Palace
ഇംഗ്ലണ്ട് ഫുട്‌ബോള്‍ സീസണിന് തുടക്കം കുറിക്കുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി ക്രിസ്റ്റല്‍ പാലസ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും എഫ് എ കപ്പ് ജേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മത്സരമാണ് കമ്മ്യൂണിറ്റി ഷീല്‍ഡ്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില (2-2) പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-2നാണ് ക്രിസ്റ്റല്‍ പലാസ് വിജയിച്ചത്.
 
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ ഹ്യൂഗോ എക്റ്റിക്‌റ്റെ ഗോള്‍ നേടി. എന്നാല്‍ പതിനേഴാം മിനിറ്റില്‍ ജീന്‍ ഫിലിപ്പിലൂടെ ക്രിസ്റ്റല്‍ പാലസ് സമനില പിടിച്ചു.ലെവര്‍കൂസനില്‍ നിന്നെത്തിയ ജെറമി ഫ്രിംപോങ്ങാണ് ലിവര്‍പൂളിനായി രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. സമനില വഴങ്ങി 4 മിനിറ്റിലായിരുന്നു ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരം അവസാനഘട്ടത്തില്‍ നീങ്ങുന്നതിനിടെ ഇസ്‌മൈല സാറിലൂടെ പാലസ് സമനില പിടിക്കുകയായിരുന്നു.
 
 എന്നാല്‍ ഷൂട്ടൗട്ടിലെ ആദ്യ കിക്ക് തന്നെ സൂപ്പര്‍ താരം മുഹമ്മദ് സലാ പാഴാക്കി.പാലസിനായി മറ്റേറ്റ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ലിവര്‍പൂളിനായി രണ്ടാമത്തെ കിക്കെടുത്ത അര്‍ജന്റീന താരം മക് അലിസ്റ്ററും കിക്ക് പാഴാക്കി. പാലസിന്റെ കിക്ക് ലിവര്‍പൂള്‍ ഗോളി അലിസന്‍ തടഞ്ഞു. മൂന്നാം ക്രിക്ക് ഗാക്‌പോ ലക്ഷ്യത്തിലെത്തിച്ചെങ്കിലും പാലസ് തിരിച്ചടിച്ചു.ലിവര്‍പൂളിന്റെ നാലാം കിക്ക് പാലസ് ഗോളി ഹെന്‍ഡേഴ്‌സണ്‍ തടഞ്ഞു. പാലസിന്റെ സോസയും കിക്ക് പാഴാക്കി. പിന്നാലെ കിക്കെടുത്ത ലിവര്‍പൂളിന്റെ സബോസ്ലായിക്കും പിഴച്ചു. ഇതോടെ ഡെവന്നിയുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് വിജയികളാവുകയായിരുന്നു. ക്രിസ്റ്റല്‍ പാലസിന്റെ ആദ്യ കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയമാണിത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്