Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാറിനു തീപിടിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു

Diogo Jota, Diogo Jota died, Diogo Jota killed in car accident, Diogo Jota Liverpool, ഡിയോഗോ ജോട്ട അന്തരിച്ചു, ഡിയോഗോ ജോട്ട മരണം, ഡിയോഗോ ജോട്ട കാര്‍ അപകടം

രേണുക വേണു

Madrid , വ്യാഴം, 3 ജൂലൈ 2025 (14:47 IST)
Diogo Jota

Diogo Jota killed in car crash: ലിവര്‍പൂളിന്റെ പോര്‍ച്ചുഗല്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു. സ്‌പെയിനിലെ സമോറയില്‍ വെച്ചാണ് അപകടം. ജോട്ടയുടെ സഹോദരന്‍ ആന്‍ഡ്രി സില്‍വയും കൊല്ലപ്പെട്ടു. 
 
ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാറിനു തീപിടിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോട്ടയുടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വാഹനത്തിനു തീപിടിച്ചത്. അഗ്നിരക്ഷാ വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയപ്പോള്‍ ജോട്ടയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവയും ലിവര്‍പൂളിനൊപ്പം താരം നേടി. 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ജോട്ടയുടെ മരണവാര്‍ത്ത പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും സ്ഥിരീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)