Publish Date: Mon, 12 Aug 2024 (09:19 IST)
Updated Date: Mon, 12 Aug 2024 (08:34 IST)
ഡ്യൂറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശനം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന പഞ്ചാബ് എഫ് സി- മുംബൈ സിറ്റി എഫ് സി മത്സരത്തില്‍ പഞ്ചാബ് 3 ഗോളിന്റെ വിജയം നേടിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പ് മത്സരങ്ങളില്‍ 2 വിജയവും ഒരു സമനിലയും അടക്കം 7 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മികച്ച ഗോള്‍ വ്യത്യാസത്തിന്റെ മുന്‍തൂക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
മൂന്ന് മത്സരങ്ങളില്‍ നിന്നും 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് അടിച്ചുകൂട്ടിയത്. ഒരു ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ഐഎസ്എല്ലില്‍ പുതിയ കോച്ചിന്റെയും താരങ്ങളുടെയും കീഴില്‍ വരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറന്റ് കപ്പിലെ പ്രകടനത്തെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.