നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

അഭിറാം മനോഹർ
വ്യാഴം, 13 നവം‌ബര്‍ 2025 (19:35 IST)
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎസ്എല്‍ ക്ലബുകളുടെ സിഇഒമാരും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി ഗുരുതരഘട്ടത്തിലെത്തിയിരിക്കുകയാണ്. ആഭ്യന്തര സീസണ്‍ പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പല ഫ്രാഞ്ചസികളും അവസാനിപ്പിച്ച് കഴിഞ്ഞു. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (FSDL)പങ്കാളിത്തം അവസാനിപ്പിച്ചതിന് ശേഷം പുതിയ വ്യാപാരപങ്കാളിയെ കണ്ടെത്താനാകാഠതാണ് 2025-26 സീസണ്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണം.
 
മോഹന്‍ ബഗാനടക്കം ഇന്ത്യയിലെ പഴക്കം ചെന്ന ക്ലബുകള്‍ പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഉപജീവനം തന്നെ അപകടത്തിലായ സാഹചര്യത്തില്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഗഹാരം കാണണമെന്ന് സുനില്‍ ഛേത്രി,സന്ദേശ് ജിങ്കാനടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഐഎസ്എല്‍- ഐലീഗ് ക്ലബുകളിലെ പ്രതിനിധികളുമായി കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
 
ഐഎസ്എല്‍ മുതല്‍ ഐ ലീഗ്, ഐ- ലീഗ് 2 വരെയുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ എല്ലാതലത്തിലും ദീര്‍ഘകാല സ്ഥിരതയും വളര്‍ച്ചയും കൈവരിക്കാന്‍ പൊതു വാണിജ്യ പങ്കാളിയെ ആവശ്യമാണെന്ന് ഐലീഗ് ക്ലബുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്കെല്ലാം ഇടയിലും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ മൗനം പാലിക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ദുര്‍ബലമായ ഇന്ത്യന്‍ ഫുട്‌ബോള്‍ ചത്തതിന് സമമായി മാറുമെന്ന കാര്യം തീര്‍ച്ചയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

India vs South Africa, 1st Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കപ്പടിച്ചെങ്കിലും ബെംഗളുരുവിന് നിരാശ, ആർസിബി ഹോം മത്സരങ്ങൾക്ക് ചിന്നസ്വാമി വേദിയാകില്ല

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അസിസ്റ്റൻ്റ് കോച്ചായി ഷെയ്ൻ വാട്സൺ

Chennai Super Kings: ചെന്നൈയിൽ നിന്നും സ്കൂൾ വിട്ട പോലെ താരങ്ങൾ പുറത്തേക്ക്, താരലേലത്തിന് മുൻപ് സെറ്റപ്പ് അടിമുടി മാറ്റും

അടുത്ത ലേഖനം
Show comments