Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി

ബന്ദിയുടെ മൃതദേഹം എന്ന പേരില്‍ കൈമാറിയെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

Israel says Hamas is misleading

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (09:04 IST)
ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേല്‍. രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടെ മൃതദേഹം എന്ന പേരില്‍ കൈമാറിയെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. 28 ബന്ദികളുടെ മൃതദേഹങ്ങളില്‍ പതിനാറാമത്തെ മൃതദേഹമെന്ന് കാട്ടി ഹമാസ് കഴിഞ്ഞ ദിവസം ഒരു മൃതദേഹം കൈമാറിയിരുന്നു. എന്നാല്‍ ഇത് രണ്ടുവര്‍ഷം മുമ്പ് ഇസ്രയേലിന് കൈമാറിയത്തിന്റെ ബാക്കി ഭാഗങ്ങള്‍ ആണെന്ന് പരിശോധനയ്ക്ക് ശേഷം ഇസ്രയേല്‍ അറിയിച്ചു.
 
പിന്നാലെ ഒരു വീഡിയോ ഇസ്രയേല്‍ സേന പുറത്തുവിട്ടു. മൃതദേഹം കുഴിച്ചെടുത്തതായി കാണിക്കാന്‍ കെട്ടിടത്തില്‍ നിന്നെടുത്ത മൃതദേഹം കൃത്രിമമായി മണ്ണിട്ടു മൂടിയ ശേഷം റെഡ് ക്രോസിന് അറിയിച്ച് പുറത്തെടുത്തു എന്നാണ് ആരോപണം. അതേസമയം യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ് വരുത്തി ഇന്ത്യ. എണ്ണ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണ കുറച്ചുകൊണ്ട് അമേരിക്കയുമായി അടുപ്പം ഉണ്ടാക്കുന്നതിനുള്ള സൂചനയാണ് ഇന്ത്യയുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. തിങ്കളാഴ്ച വരെ അമേരിക്കയില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി 5.4 ലക്ഷം ബാരല്‍ ആയിരുന്നു ഇന്ത്യയില്‍ എത്തിയിരുന്നത്. ഇതിപ്പോള്‍ 5.7ആയി കൂടിയിട്ടുണ്ട്.
 
അതേസമയം യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. യുഎസ്എസ് നിമിക്‌സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ആണ് ആദ്യം തകര്‍ന്നു വീണത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം