ലുക്കാകുവിനായി 633 കോടി വാരിയെറിഞ്ഞ് ഇന്റര്‍മിലാന്‍; കരാര്‍ അഞ്ചുവര്‍ഷത്തേക്ക്

വെള്ളി, 9 ഓഗസ്റ്റ് 2019 (13:52 IST)
ബൽജിയം സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാകു ഇന്റര്‍മിലാനില്‍. 7.4 കോടി പൗണ്ടിനാണ് (ഏകദേശം 633 കോടി) താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലെത്തുന്നത്.

ഇരുപത്തിയഞ്ചുകാരനായ ലുക്കാകുവുമായി 5 വർഷത്തേക്കാണ് കരാർ. ഇറ്റാലിയൻ ലീഗിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൈമാറ്റത്തുകയാണിത്.

ഇക്കാര്‍ഡിക് പകരക്കാരനായാണ് ലുക്കാകു ഇറ്റാലിയന്‍ ടീമിലെത്തിയിരിക്കുന്നത്. കൈമാറ്റം ഔദ്യാഗികമായതിനു പിന്നാലെ, ഇന്റർമിലാനിൽ കളിക്കാൻ മാത്രമാണു താൻ ആഗ്രഹിച്ചിരുന്നതെന്നു ലുക്കാകുവും പ്രതികരിച്ചു.

രണ്ടു വര്‍ഷം യുണൈറ്റഡിനായി കളിച്ച ലുകാകു 96 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടി. കഴിഞ്ഞ വര്‍ഷം യുണൈറ്റഡിനായി 45 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് അടിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരാധകര്‍ വിളിച്ചു, ബൗണ്ടറി ലൈനിലെത്തി വില്യംസണ്‍ കേക്ക് മുറിച്ചു; ഞെട്ടല്‍ മാറാതെ ക്രിക്കറ്റ് പ്രേമികള്‍