സിദാന്‍ ‘ചെങ്കോട്ട’യിലെത്തുമോ ?; മൗറീഞ്ഞോയുടെ പകരക്കാരനാകാന്‍ ഫ്രഞ്ച് താരം!

സിദാന്‍ ‘ചെങ്കോട്ട’യിലെത്തുമോ ?; മൗറീഞ്ഞോയുടെ പകരക്കാരനാകാന്‍ ഫ്രഞ്ച് താരം!

വ്യാഴം, 16 ഓഗസ്റ്റ് 2018 (18:17 IST)
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തേക്ക് സിനദീന്‍ സിദാന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ച ഫ്രഞ്ച് താരം മാഞ്ചസ്‌റ്ററില്‍ എത്തുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുണൈറ്റഡിന്‍റെ ആശാനായ ജോസ് മൗറീഞ്ഞോയുടെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് സിദാന്‍ യുണൈറ്റഡില്‍ എത്തുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല.

എന്നാല്‍ മൗറീഞ്ഞോയോ നിലനിര്‍ത്താനാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നതെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട് പോയ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചു പിടിക്കാന്‍ മൗറീഞ്ഞോയോയുടെ തന്ത്രങ്ങള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്നാണ് ‘ചുവന്ന ചെകുത്താന്‍‌മാന്‍’ വിശ്വസിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കല്യാണം കഴിഞ്ഞിട്ടും കോഹ്ലിയെ ‘അടുത്ത്’ കിട്ടുന്നില്ല: പരാതിയുമായി അനുഷ്ക