Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലബിന്റെ സമീപനവും മനോഭാവവും ഒന്നും ശരിയല്ല, യുണൈറ്റഡില്‍ നിന്നും ഓഫര്‍ വന്നിരുന്നെന്ന് യുര്‍ഗന്‍ ക്ലോപ്പ്

Jurgan Klopp, Manchester United, EPL, Football News,യുർഗൻ ക്ലോപ്പ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്,ഫുട്ബോൾ വാർത്ത

അഭിറാം മനോഹർ

, വ്യാഴം, 23 ഒക്‌ടോബര്‍ 2025 (18:48 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറാകാനുള്ള അവസരം നിരസിച്ചതില്‍ വിശദീകരണവുമായി ലിവര്‍പൂളിന്റെ ഇതിഹാസ പരിശീലകനായ യുര്‍ഗന്‍ ക്ലോപ്പ്. അലക്‌സ് ഫെര്‍ഗൂസന്‍ വിരമിക്കുന്ന സമയത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ സമീപിച്ചതെന്നും എന്നാല്‍ ക്ലബിന്റെ സമീപനവും മനോഭാവവുമാണ് കോച്ചാകുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചതെന്നും ക്ലോപ്പ് പറയുന്നു.
 
നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കളിക്കാരെയും ഞങ്ങള്‍ വാങ്ങിത്തരാം. അവനെ തരാം, ഇവനെ തരാം എന്നിങ്ങനെയായിരുന്നു അവരുടെ സംസാരം. പോഗ്ബയും റൊണാള്‍ഡോയുമെല്ലാം മികച്ച കളിക്കാരായിരിക്കാം. പക്ഷേ ഇവരെയൊന്നും തിരിച്ചുകൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു എന്റെ അഭിപ്രായം. അവര്‍ വിളിച്ചത് തെറ്റായ സമയത്തായിരിക്കാം. അതിലുപരി ആ സമീപനത്തില്‍ നിന്ന് തന്നെ അതെനിക്ക് യോജിച്ച ഇടമാകില്ലെന്ന് മനസിലായി. യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. 
 
ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കോച്ചായി ക്ലോപ്പ് സേവനം ചെയ്യുന്ന അവസരത്തിലായിരുന്നു മാഞ്ചസ്റ്റര്‍ ക്ലോപ്പിനെ സമീപിച്ചത്. ഇതിന് ശേഷം ലിവര്‍പൂളിന്റെ പരിശീലനസ്ഥാനമാണ് ക്ലോപ്പ് ഏറ്റെടുത്തത്. ലിവര്‍പൂളിന്റെ ഇതിഹാസ പരിശീലകനെന്ന സ്റ്റാറ്റ്‌സ് പിന്‍കാലത്ത് സ്വന്തമാക്കാനും ക്ലോപ്പിന് സാധിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia 2nd ODI: രോഹിത്തും കോലിയും വന്നിട്ടും ഫലമില്ല, ഇന്ത്യയെ തകർത്ത് ഓസീസ്, നിർണായകമായത് യുവതാരങ്ങളുടെ പ്രകടനം