Webdunia - Bharat's app for daily news and videos

Install App

Adrian Luna: ക്ലബിന്റെയും തന്റെയും പ്രകടനങ്ങളില്‍ നിരാശന്‍, അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു, ഇന്ത്യയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍

അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (13:19 IST)
ഉറുഗ്വേ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണുകളിലെ പ്രധാനതാരവുമായ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2027 വരെ കരാര്‍ ബാക്കിയുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ ക്ലബിന്റെയും തന്റെയും പ്രകടനം മോശമായതിന്റെ അടിസ്ഥാനത്തില്‍ താരം ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33കാരനായ അഡ്രിയാന്‍ ലൂണ.
 
കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന താരം ഐഎസ്എല്ലില്‍ മറ്റ് ക്ലബുകളിലേക്ക് മാറിലെന്നാണ് സൂചന. മുംബൈ എഫ് സി, എഫ് സി ഗോവ എന്നീ ടീമുകള്‍ താരത്തിനായി രംഗത്തുണ്ടെങ്കിലും ലൂണയ്ക്ക് ബ്ലാസ്റ്റേഴ്‌സിലല്ലാതെ മറ്റ് ടീമുകളില്‍ കളിക്കാന്‍ താത്പര്യമില്ലെന്നാണ് സൂചന. ടീം വിടുന്ന കാര്യം പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് വിവരം.
 
 2021 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ലൂണ 75 മത്സരങ്ങളില്‍ നിന്നും 13 ഗോളുകളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ലൂണ കാഴ്ചവെച്ചത്. സീസണില്‍ ക്ലബിന്റെ പ്രകടനവും മോശമായതോടെ സീസണിന് ശേഷം ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അഡ്രിയാന്‍ ലൂണ സൂചിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments