Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിർ ടീം സ്റ്റാഫിന് നേരെ തുപ്പി,ലൂയിസ് സുവാരസിന് എംഎൽഎസിൽ വിലക്ക്

Luis Suarez, MLS Ban, Spitting Incident,Football,ലൂയിസ് സുവാരസ്, എംഎൽഎസ് ബാൻ, തുപ്പൽ വിവാദം,ഫുട്ബോൾ

അഭിറാം മനോഹർ

, ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (15:04 IST)
ലീഗ്‌സ് കപ്പ് ഫൈനലില്‍ സിയാറ്റലിനെതിരായ മത്സരത്തിനിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍ മയാമി സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് 3 മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി മേജര്‍ ലീഗ്  സോക്കര്‍. ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എതിര്‍ ടീമിലെ സ്റ്റാഫിന് നേരെ തുപ്പിയ സംഭവത്തിലാണ് നടപടി.
 
ഫുട്‌ബോളിലെ ഏറ്റവും പ്രമുഖനായ ഒരു കളിക്കാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് സുവാരസില്‍ നിന്നുമുണ്ടായത്. ഓഗസ്റ്റ് 31ന് നടന്ന കപ്പ് ഫൈനലില്‍ മയാമി 3-0ത്തിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരാശനായ സുവാരസ് സിയാറ്റിന്‍ സൗണ്ടേഴ്‌സ് മിഡ് ഫീല്‍ഡര്‍ ഒബെഡ് വര്‍ഗാസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഒരു സിയാറ്റില്‍ സ്റ്റാഫിന് നേരെ തുപ്പുകയുമായിരുന്നു. ഈ സംഭവം എംഎല്‍എസ് ഗൗരവകരമായി എടുത്തതിനെ തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക് ഭേദമായി, വെസ്റ്റിൻഡീസ് പരമ്പരയിൽ റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്