Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി എങ്ങോട്ട്? കരാർ പുതുക്കുമോ? ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാറിന് ഇന്ന് അവസാനം

ബാഴ്‌സലോ‌ണ
, ബുധന്‍, 30 ജൂണ്‍ 2021 (13:14 IST)
ലോക ഫു‌ട്‌ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് സ്പാനിഷ് സൂപ്പർ ക്ലബായ ബാഴ്‌സലോണ. ഏറെ കാലത്തെ ചരിത്രം പറയാനുള്ള സ്പാനിഷ് ക്ലബിനെ ഏറ്റവും കരുത്തുറ്റ ടീമാക്കി മാറ്റിയതാകട്ടെ അരജന്റീനൻ നായകനും സൂപ്പർതാരവുമായ ലയണൽ മെസിയാണ്. കഴിഞ്ഞ സീസണിൽ ക്ലബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിന് പിന്നാലെ മെസ്സി ഏത് ക്ലബിലേക്ക് പോകുമെന്നുള്ള ചർച്ച ഫുട്ബോൾ ലോകത്ത് സജീവമായിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ ക്ലബുമായുള്ള കാലാവധി ഇന്ന് അവസാനിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
 
മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കാനിരിക്കെ താരം ക്ലബുമായികരാർ പുതുക്കുമോ എന്ന ആകാംക്ഷയിലാണ് ബാഴ്‌സലോണ ആരാധകർ. രണ്ട് വർഷത്തെ കരാറിൽ ബാഴ്‌സയുമായി മെസ്സി കരാറിലെത്തുമെന്നും ഇതിനിടയിൽ റിപ്പോർട്ടുണ്ട്. മെസി ക്ലബ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചതിനാൽ മെസ്സി പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടും ഉക്രയ്‌നും വിജയിച്ചു, യൂറോകപ്പ് ക്വാർട്ടർ ലൈനപ്പ് പൂർത്തിയായി