Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈ നീട്ടി ലെവന്‍ഡോവ്‌സ്‌കി, മൈന്‍ഡ് ചെയ്യാതെ മെസി; ഇരുവരും തമ്മില്‍ പിണക്കത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

അര്‍ജന്റീന - പോളണ്ട് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം

Messi Refuses to Shake hand Lewa
, വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:37 IST)
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും പോളണ്ട് സൂപ്പര്‍താരം ലെവന്‍ഡോവ്‌സ്‌കിയും തമ്മില്‍ പിണക്കത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ. അര്‍ജന്റീന - പോളണ്ട് മത്സരത്തിനിടെ ലെവന്‍ഡോവ്‌സ്‌കി കൈ നീട്ടിയിട്ടും മൈന്‍ഡ് ചെയ്യാതെ പോയ മെസിയുടെ പെരുമാറ്റമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
അര്‍ജന്റീന - പോളണ്ട് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഗ്രൗണ്ടിന്റെ മധ്യത്തില്‍ വെച്ച് മെസിയെ ടാക്കിള്‍ ചെയ്യാന്‍ ലെവന്‍ഡോവ്‌സ്‌കി ശ്രമിച്ചിരുന്നു. മെസിയെ ലെവന്‍ഡോവ്‌സ്‌കി കൈ വെച്ച് പുഷ് ചെയ്താണ് ബോള്‍ കൈക്കലാക്കുന്നത്. ഇത് മെസിയെ ചെറിയ രീതിയില്‍ പ്രകോപിപ്പിച്ചു. ഇതിനുശേഷം മെസിയുടെ അടുത്തുപോയി ലെവന്‍ഡോവ്‌സ്‌കി കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോളണ്ട് താരത്തെ മൈന്‍ഡ് ചെയ്യാന്‍ മെസി തയ്യാറായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു ആവേശത്തിനു പറഞ്ഞുപോയതാണ്, ഇനി ആവര്‍ത്തിക്കില്ല'; മെസിയോട് മാപ്പ് ചോദിച്ച് മെക്‌സിക്കന്‍ ബോക്‌സര്‍