Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്
വിവാഹിതയായി 10 ദിവസത്തിന് ഉള്ളിൽ ഭർത്താവിനെ നഷ്ടപ്പെട്ടിരിക്കുകയാണ് റൂട്ടിന്.
ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ കുടുംബം. ഭാര്യ റൂട്ട് കാർഡോസോ അദ്ദേഹം മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഒരു നോവായി മാറുന്നു. വിവാഹിതയായി 10 ദിവസത്തിന് ഉള്ളിൽ ഭർത്താവിനെ നഷ്ടപ്പെട്ടിരിക്കുകയാണ് റൂട്ടിന്.
ബാല്യകാല സുഹൃത്തും ദീർഘകാല പങ്കാളിയുമായ റൂത്ത് കാർഡോസോയെ ഇക്കഴിഞ്ഞ ജൂൺ 22നാണ് ജോട്ട വിവാഹം ചെയ്തത്. ജൂൺ 22 ന് ആയിരുന്നു ഇവരുടെ വിവാഹം. ബാല്യകാല സുഹൃത്തും ദീർഘകാല പങ്കാളിയുമായ റൂത്ത് കാർഡോസോയ്‌ക്കൊപ്പമായിരുന്നു ജോട്ടോ താമസിച്ചിരുന്നത്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്. വർഷങ്ങൾ നീണ്ട ബന്ധം അടുത്തിടെയാണ് വിവാഹത്തിലേക്ക് എത്തിയത്.
ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള വിവാഹ ചിത്രങ്ങൾ ജോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കാത്തുകാത്തിരുന്ന് ഒടുവിൽ വിവാഹമെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദാരവങ്ങളിലേക്കാണ് ജോട്ടയുടെ ദാരുണ വാർത്ത എത്തിയത്. ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് വിവാഹത്തിന്റെ റീൽസ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അതേസമയം, വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ വ്യാഴാഴ്ച പുലർച്ചെ 12.30നാണ് അപകടം സംഭവിച്ചത്. ബെനവെന്റെയിലേക്കുള്ള യാത്രയ്‌ക്കിടെ, സ്പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപമുള്ള റെയാസ് ബജാസ് ഹൈവേയിൽ (എ–52) കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തുകയായിരുന്നു. അപകടത്തെ തുടർന്ന് തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു.