Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

Xabi Alonso warning Mbappe,Xabi Alonso vs Vinicius Jr,Mbappe vs Vinicius Jr news,Real Madrid players warning,സാബി അലോൻസോ എംബാപ്പെ വാർത്ത,വിനീഷ്യസ് ജൂനിയർ മുന്നറിയിപ്പ്,റിയൽ മാഡ്രിഡ് താരങ്ങൾ,ഫുട്ബോൾ വാർത്തകൾ 2025

അഭിറാം മനോഹർ

, വ്യാഴം, 26 ജൂണ്‍ 2025 (18:48 IST)
Xabi Alonso
2024-25 ഫുട്‌ബോള്‍ സീസണ്‍ ഓരോ റയല്‍ മാഡ്രിഡ് ആരാധകനും മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും. കിരീടനേട്ടങ്ങള്‍ ഇല്ലാ എന്നത് മാത്രമല്ല ചിരവൈരികളായ ബാഴ്‌സലോണയുമായി ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. പ്രധാനതാരങ്ങള്‍ക്ക് സീസണിന്റെ തുടക്കത്തിലെ സംഭവിച്ച പരിക്കുകളാണ് റയല്‍ മാഡ്രിഡിനെ കുഴപ്പത്തിലാക്കിയത്. സീസണ്‍ അവസാനത്തോടെ കാര്‍ലോ ആഞ്ചലോട്ടി റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് നിന്നും മാറുകയും പകരം മുന്‍ റയല്‍ താരമായ സാബി അലോണ്‍സോ പരിശീലക കുപ്പായം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
 
 ബുണ്ടസ് ലീഗയില്‍ ബയര്‍ ലവര്‍കൂസനെ ലീഗ് ജേതാക്കളാക്കി ലീഗിലെ തന്നെ ഏറ്റവും ശക്തമായ ടീമാക്കിമാറ്റിയാണ് സാബി അലോണ്‍സോ റയലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിയത്. ക്ലബ് ലോകകപ്പിലാണ് സാബിയുടെ സംഘം ആദ്യമായി കളിക്കാനിറങ്ങിയത്. ഇപ്പോഴിതാ എംബാപ്പെയും വിനീഷ്യസും ഉള്‍പ്പെടുന്ന താരങ്ങള്‍ പ്രതിരോധത്തിലും ടീമിന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സാബി.
 
എനിക്ക് ഉറപ്പുള്ള ഒരു കാര്യം പറയാം. എല്ലാ കളിക്കാരും വേണ്ടിവന്നാല്‍ പ്രതിരോധനിരയിലേക്ക് ഇറങ്ങികളിക്കാനും തയ്യാറാകണം. അങ്ങനെയാണ് പ്രസ് ചെയ്യേണ്ടത്. ടീം ഒരുമിച്ച് നില്‍ക്കണം. അങ്ങനെയല്ലാത്ത അവസ്ഥ കാര്യങ്ങളെ സങ്കീര്‍ണമാക്കും. വിനീഷ്യസ്, എംബാപ്പെ, ജൂഡ്, ഫെഡെ മുന്നില്‍ കളിക്കുന്ന താരങ്ങള്‍ ആവശ്യമെങ്കില്‍ പ്രതിരോധത്തിലേക്കും വരണം. ക്ലബ് ലോകകപ്പില്‍ ആര്‍ബി സാല്‍സ്ബര്‍ഗിനെതിരായ മത്സരത്തിന് മുന്നോടിയായി സാബി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!