അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് മുന്‍പായി അര്‍ജന്റൈന്‍ ടീമില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമയമായെന്നും അടുത്ത തവണയും ലോകകപ്പ് സ്വന്തമാക്കണമെങ്കില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും സ്‌കലോണി പറഞ്ഞു. ടീം മാനേജ്‌മെന്റ് ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.
അതേസമയം ലയണല്‍ മെസ്സി അടുത്ത ലോകകപ്പിലും ഉണ്ടാകുമെന്ന സൂചനയാണ് സ്‌കലോണി നല്‍കുന്നത്. ഫുട്‌ബോളില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് മെസ്സിക്ക് കൃത്യമായി അറിയാമെന്നും ആ വിഷയത്തിനെ താന്‍ പ്രസക്തമായി കാണുന്നില്ല. ഇപ്പോഴത്തെ ടീമിലെ എല്ലാവര്‍ക്കും തന്നെ 2026ലെ ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ടീമില്‍ മാറ്റങ്ങളുണ്ടാകണം. സ്‌കലോണി വ്യക്തമാക്കി.