സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങളാല്‍ മാറ്റിവെച്ച സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ മത്സരങ്ങളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നേരത്തെ ഡിസംബര്‍ 7ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന തൃശൂര്‍ മാജിക് എഫ് സിയും മലപ്പുറം എഫ് സിയും തമ്മിലുള്ള ആദ്യ സെമിഫൈനലും ഡിസംബര്‍ 10ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന കാലിക്കറ്റ് എസ് സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ് സിയും തമ്മിലുള്ള രണ്ടാം സെമിഫൈനലുമാണ് മാറ്റിവെച്ചിരുന്നത്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം കാലിക്കറ്റ് എസ് സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ് സിയും തമ്മിലുള്ള ആദ്യ സെമിഫൈനല്‍ മത്സരം ഡിസംബര്‍ 14ന് രാത്രി 7:30ന് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും തൃശൂര്‍ മാജിക് എഫ് സിയും മലപ്പുറം എഫ് സിയും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ മത്സരം ഡിസംബര്‍ 15ന് രാത്രി 7:30ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും നടക്കും. സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ മത്സരത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.