അണ്ടർ 17 ലോകകപ്പ്: സ്പെയിനും ഇറാനും ക്വാർട്ടറിൽ
അണ്ടർ 17 ലോകകപ്പ്: സ്പെയിനും ഇറാനും ക്വാർട്ടറിൽ
Publish Date: Tue, 17 Oct 2017 (20:28 IST)
Updated Date: Tue, 17 Oct 2017 (20:30 IST)
അണ്ടർ 17 ലോകകപ്പില്‍ സ്പെയിനും ഇറാനും ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനും ഇറാനും വിജയിച്ചത്. ഫ്രാൻസായിരുന്നു സ്പെയിനിന്റെ എതിരാളികൾ ഇറാൻ മെക്സിക്കോയേയും പരാജയപ്പെടുത്തി.
ഒക്ടോബർ 22ന് കൊച്ചിയിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.
ജുവാൻ മിറാൻഡ (44), ആബേൽ റൂയിസ് (90) എന്നിവർ നേടിയ ഗോളുകളിലാണ് സ്പാനിഷ് ടീമിന്റെ ജയം. പിന്റോർ ഫ്രാൻസിനുവേണ്ടി വലചലിപ്പിച്ചു. ഇറാനുവേണ്ടി മുഹമ്മദ് ഷരീഫി (7), അല്ലാഹർ സയദ് എന്നിവരാണ് ലക്ഷ്യം കണ്ടത്.
മെക്സിക്കോയേ നേരിട്ട ഇറാൻ ആധികാരിക ജയത്തോടെയാണ് ക്വാർട്ടറിൽ കടന്നത്. മുഹമ്മദ് ഷരീഫ്, അലിയാർ സയ്ദ് എന്നിവരാണ് ഇറാനായി ഗോൾ നേടിയത്. റോബർട്ടോ ഡി ലാ റോസ മെക്സിക്കോയുടെ ആശ്വാസ ഗോൾ നേടിയത്.