Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

ഫിഫ ക്ലബ് ലോകകപ്പ് 2025,ബോടഫോഗോ പി‌എസ്‌ജിയെ തോൽപ്പിച്ചു,പി‌എസ്‌ജി തോൽവി ഫിഫ ക്ലബ് കപ്പ്,ബോട്ടാഫോഗോ വിജയം,ഫിഫ ക്ലബ് ലോകകപ്പിൽ യൂറോപ്യൻ FIFA Club World Cup 2025,Botafogo beats PSG,PSG upset in Club World Cup,Botafogo wins against Paris Saint-Germain

അഭിറാം മനോഹർ

, വെള്ളി, 20 ജൂണ്‍ 2025 (12:25 IST)
PSG vs Botofogo
ചാമ്പ്യന്മാരായ പിഎസ്ജിയെ മലര്‍ത്തിയടിച്ച് ബ്രസീലിയന്‍ ക്ലബായ ബൊട്ടഫോഗോ. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എതിരില്ലാത്തെ ഒരു ഗോളിനാണ് ഫ്രഞ്ച് ഭീമന്മാരെ ബൊട്ടഫോഗോ തകര്‍ത്തുവിട്ടത്. ഇഗോര്‍ ജീസസാണ് ബ്രസീലിയന്‍ ക്ലബിനായി വിജയഗോള്‍ നേടിയത്. 4 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ബൊട്ടഫോഗോ താരങ്ങള്‍ തൊടുത്തപ്പോള്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് 2 ഷോട്ടുകളെ തൊടുക്കാനായുള്ളു. മത്സരത്തിന്റെ 75 ശതമാനവും പന്ത് കയ്യില്‍ വെച്ചിട്ടും തോല്‍ക്കാനായിരുന്നു പിഎസ്ജിയുടെ വിധി. നിലവിലെ ബ്രസീലിയന്‍ സിരീ എ ചാമ്പ്യന്മാരാണ് ബൊട്ടഫോഗോ.
 
ക്ലബ് ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച ബൊട്ടഫോഗോ 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. 2 മത്സരങ്ങളില്‍ നിന്ന് 3 പോയന്റോടെ പിഎസ്ജിയാണ് രണ്ടാമത്. അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. അതേസമയം ഗ്രൂപ്പ് ഡിയില്‍ ഇന്ന്  ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ഇന്ന് ബ്രസീലിയന്‍ ക്ലബായ ഫ്‌ലമിങ്‌ഗോയെ നേരിടും. ഇരു ടീമുകളും ക്ലബ് ലോകകപ്പിലെ രണ്ടാമത്തെ വിജയമാണ് ലക്ഷ്യമിടുന്നത്. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്ക ന്യൂസിലന്‍ഡ് ക്ലബ് ഓക്ലാന്‍ഡ് സിറ്റിയെ നേരിടും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, 1st Test Scorecard Live Updates: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സ്‌കോര്‍ കാര്‍ഡ്