റോണോയ്‌ക്ക് പിന്നാലെ സിദാനും എത്തുമോ ?; ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി യുവന്റസ്
റോണോയ്‌ക്ക് പിന്നാലെ സിദാനും എത്തുമോ ?; ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി യുവന്റസ്
ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പിന്നാലെ സിനദിന്‍ സിദാന്‍ ഇറ്റാലിയന്‍ ക്ലബിലെത്തുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളോട് പ്രതികരിച്ച് യുവന്റസ്.
പുറത്തുവന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല. സിദാനെ ഞങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലെന്നും യുവന്റസ് വ്യക്തമാക്കി.
റൊണാള്‍ഡോ എത്തിയതിനു പിന്നാലെ സിദാനും യുവന്റസില്‍ എത്തുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. യുവന്റസിന്റെ സ്‌പോര്‍ടിംഗ് ഡയറക്ടറുടെ പ്രധാന ഉപദേശകനായി അദ്ദേഹത്തെ നിയമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിലും ആരാധകര്‍ക്കിടെയിലും ശക്തമായതോടെയാണ് പ്രതികരണവുമായി യുവന്റസ് ടീമിന്റെ വക്‍താവ് രംഗത്തുവന്നത്. എന്നാല്‍, വിഷയത്തില്‍ യുവന്റസും സിദാനും ഒളിച്ചു കളിക്കുകയാണെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.