Beauty Tips: കൃത്രിമ നഖങ്ങൾ അത്ര സുഖകരമല്ല, എട്ടിന്റെ പണി തരും!
ചിലര്‍ക്ക് കൃത്രിമ നഖങ്ങള്‍ വയ്ക്കുന്നത് സോറിയാസിസിന് കാരണമാകും.
പൊട്ടിയും നിറം മങ്ങിയതുമായ നഖങ്ങള്‍ ആകര്‍ഷമാക്കാന്‍ ഇന്ന് വഴികള്‍ ഏറെയാണ്. ഇഷ്ടങ്ങൾക്കനുസരിച്ച് നഖങ്ങൾ വെച്ച് പിടിപ്പിക്കാം. കൃത്രിമ നഖങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ട്. കാണാൻ അടിപൊളി ലുക്ക് ഒക്കെ ആയിരിക്കും. എന്നാൽ, ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അത്ര അടിപൊളിയല്ല. ചിലര്‍ക്ക് കൃത്രിമ നഖങ്ങള്‍ വയ്ക്കുന്നത് സോറിയാസിസിന് കാരണമാകും.
കാരണം അക്രിലിക് രാസവസ്തുക്കള്‍ നഖത്തെ പ്രകൃതിദത്ത നാഖത്തില്‍ നിന്നും വേര്‍തിരിക്കാനും അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. സോറിയാസിസ് ഉള്ളവര്‍ അക്രിലിക് നഖങ്ങള്‍ ഒഴിവാക്കുകയോ, ചെറുതായുള്ള നഖങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക. കൃത്യമായ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
അക്രിലിക് നഖങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നഖങ്ങള്‍ പ്രകൃതിദത്ത നഖത്തില്‍ നിന്നും വേര്‍തിരിക്കപ്പെടാം. ഇത് സോറിയാസിസിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. അക്രിലിക് നഖങ്ങള്‍ നഖത്തിന്റെ അടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ഇത് അണുബാധ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ചില രാസവസ്തുക്കള്‍ നഖത്തിന് അലര്‍ജി പ്രതിപ്രവര്‍ത്തനം ഉണ്ടാക്കാനും സോറിയാസിസിനെ മറികടക്കാനും കാരണം, ചിലപ്പോള്‍ ഇത് നഖത്തില്‍ അലര്‍ജി കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് ഉണ്ടാക്കാം.