Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ?

ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ ഏറെ നല്ലതാണ് ഡ്രാഗണ്‍ ഫ്രൂട്ട്.

Health Benefits of Dragon Fruit

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ജൂലൈ 2025 (15:15 IST)
പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി മുതൽ ഡ്രാഗൺ ഫ്രൂട്ട്സ് വരെ ആരോഗ്യത്തിന് മികച്ചതാണ്. ഏതാണ്ട് പള്‍പ്പിള്‍ നിറത്തിലെ പുറന്തോടോട് കൂടിയ ഇതിനുള്ളില്‍ വെളുത്ത നിറത്തിലെ കാതലാണ് ഉള്ളത്. ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ ഏറെ നല്ലതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. 
 
ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാൻ കഴിയുന്ന മികച്ച പഴമാണിത്. ഡ്രാഗൺ ഫ്രൂട്ട്സ് നിങ്ങളുടെ ബി.പി നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉത്തമമാണ്.
 
വൈറ്റമിന്‍ സി, അയേണ്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതിനാല്‍ ഇത് വിളര്‍ച്ച തടയാന്‍ നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഉത്തമമാണ്. കലോറി കുറവും നാരുകളുമുള്ളതിനാല്‍ തന്നെ തടി കുറയ്ക്കാന്‍ ഉത്തമമാണ് ഈ ഫലം. പോളിഫിനോളുകള്‍ അടങ്ങിയ ഈ പഴം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ ഗുണകരമാണ്.
 
നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. ഇതില്‍ ബീറ്റാടാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും മികച്ചതാണ് ഇത്. ഇതിലെ ചെറിയ കറുത്ത വിത്തുകള്‍ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമായതിനാല്‍ ചര്‍മത്തിനും ഇതേറെ നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സമ്പുഷ്ടമായ ഒന്നാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രയ്ക്കിറങ്ങുമ്പോള്‍ എപ്പോഴും ഒരു ഗ്ലാസ് കരുതണം; കാരണം ഇതാണ്