വെളുത്ത സോക്സിലെ കറയും ചെളിയും കളയാൻ മാർഗമുണ്ട്
വെളുത്ത സോക്സ് കഴുകി വൃത്തിയാക്കേണ്ടത് എങ്ങനെ?
കടയിൽ നിന്ന് പുതുതായി ലഭിക്കുന്ന വെളുത്ത സോക്സുകൾക്ക് അതിമനോഹരമായ വെളുത്ത നിറമുണ്ട്. ഉപയോഗിച്ച് ഒരാഴ്ച ആകുമ്പോഴേക്കും അതിന്റെ നിറം മാറിയിട്ടുണ്ടാകും. വെളുത്ത സോക്സ് അങ്ങനെ തന്നെ നിലനിർത്തുക എന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള പണിയാണ്. സോക്സിലെ കറയും അഴുക്കും ആദ്യം ഒഴിവാക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ വെളുത്ത സോക്സുകൾ തുടക്കം മുതൽ വെളുത്തതായി നിലനിർത്താൻ ചില വിദ്യകളൊക്കെയുണ്ട്.
നിങ്ങളുടെ സോക്സുകൾ മുഷിയാണ് കാരണം ചെരുപ്പില്ലാതെ സോക്സ് മാത്രം ഇട്ട് ചവിട്ടുന്ന തറയാണ്. വൃത്തിയുള്ള ഇടങ്ങളിൽ മാത്രം സോക്സ് ഉപയോഗിച്ച് ചവിട്ടുക.
മറ്റൊന്ന് ഷൂ തന്നെ. ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ ഷൂവിൽ വിയർപ്പും പൊടിയും അടിഞ്ഞ് കൂടും. ഇത് സോക്സിലേക്ക് പതിയും.
നിറം ഇളകുന്ന ഒന്നിന്റെയും കൂടെ സോക്സ് ഇട്ട് കഴുകരുത്. ഇരുണ്ട വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവയുടെ നിറം നിങ്ങളുടെ സോക്‌സിലേക്ക് പകരും.
വെള്ള വസ്ത്രത്തിലും തുണിയിലും പാടുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴിയാണ് ബ്ലീച്ച്. എന്നാൽ ബ്ലീച്ച് ഇല്ലാതെ തന്നെ സോക്സ് വൃത്തിയായി സൂക്ഷിക്കാം.
തിരിച്ചിട്ട ശേഷം, ബ്ലീച്ചിൻ്റെ കാഠിന്യം കൂടാതെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്ന ബ്ലീച്ച് ബദലാണ് ഓക്സിജൻ വൈറ്റ്നറുകൾ. ഇത് ഉപയോഗിക്കുക. ചൂടുവെള്ളവും ഓക്‌സിജൻ വൈറ്റ്‌നറും മിക്സ് ചെയ്ത് അതിലേക്ക് സോക്സ് ഇട്ട് കുറച്ച് നേരം കുതിരാൻ വെയ്ക്കുക. ശേഷം നന്നായി വൃത്തിയായി കഴുകുക.
വാഷിങ് മെഷീനിലാണ് കഴുകുന്നതെങ്കിൽ കൂടുതൽ അതിലോലമായ (അഴുക്ക് കുറഞ്ഞ) വസ്ത്രങ്ങൾക്ക് മിതമായ രീതിയിലുള്ള വാഷിങ് തിരഞ്ഞെടുക്കാവുന്നതാണ്.