കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!
കരച്ചിൽ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
കരയുന്നത് സ്വാഭാവികമാണ്. മനസിലെ വികാരം പ്രകടിപ്പിക്കാനുള്ള ഒരു മാർഗം കൂടിയാണ് കരച്ചിൽ. കരയുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. കരച്ചിൽ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായ കണ്ണുനീർ നിങ്ങളുടെ കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യുകയും അത് നിങ്ങളുടെ കണ്ണിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കരച്ചിൽ പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ (PNS) സജീവമാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കരയുന്നതിലൂടെ വൈകാരികമായ വേദന കുറയ്ക്കാൻ സഹായിക്കും. കരയുമ്പോൾ, നിങ്ങൾ തണുത്ത വായുവിന്റെ നിരവധി ദ്രുത ശ്വാസങ്ങൾ എടുക്കുന്നു. തണുത്ത വായു ശ്വസിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ താപനില നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കും. ചൂടുള്ള തലച്ചോറിനേക്കാൾ തണുത്ത തലച്ചോറ് നിങ്ങളുടെ ശരീരത്തിനും മനസ്സിനും കൂടുതൽ ആനന്ദം നൽകും. തൽഫലമായി മാനസികമായി ആശ്വാസം ലഭിക്കും.
മറ്റുള്ളവരിൽ നിന്ന് ആശ്വാസവും പരിചരണവും നേടാനും കരച്ചിൽ ഒരു ആയുധമായി ഉപയോഗിക്കാവുന്നതാണ്. കരയുന്നതിലൂടെ മാനസികമായ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. എല്ലാവരും വ്യത്യസ്ത രീതികളിലാണ് ദുഃഖ പ്രക്രിയയിലൂടെ കടന്നുപോകുന്നത്. ചിലർക്ക് കരയണം. കരഞ്ഞാൽ ആശ്വാസം ലഭിക്കുമെന്നുണ്ടെങ്കിൽ കരച്ചിൽ തന്നെയാണ് ഉത്തമം. കരയുന്നത് വൈകാരിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കും.