മത്സ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ നമുക്കറിയാം. എന്നാൽ, ദിവസവും മത്സ്യം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ? ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നത് വരെ പോകുന്നു മത്സ്യം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ. പ്രോട്ടീൻ, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനും തലച്ചോറിനും അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടം കൂടിയാണ് മത്സ്യം.
* മത്സ്യത്തിൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു
* ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും
* വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ മീനിൽ അടങ്ങിയിരിക്കുന്നു
* തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും
* വിറ്റാമിൻ ഡിയുടെ നല്ലൊരു ഭക്ഷണ സ്രോതസ്സ് ആണിത്
* കുട്ടികളിൽ ആസ്ത്മ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
* മത്സ്യം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്