നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

ഉറക്കസമയത്തിന് തൊട്ടുമുമ്പ് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 ജൂണ്‍ 2025 (19:27 IST)
ഉറങ്ങുന്നതിനുമുമ്പ് തെറ്റായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തും. ഉറങ്ങുന്നതിനുമുമ്പ് ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നമുക്ക് നോക്കാം. ഉറക്കസമയത്തിന് തൊട്ടുമുമ്പ് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും, ഇത് ഉറക്കത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. 
 
രാത്രിയില്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോല തന്നെ ചില വ്യക്തികളില്‍ രാത്രിയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. രാത്രിയില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. ഓറഞ്ച്,നാരങ്ങ എന്നിവ കഴിക്കുന്നത്  ചിലരില്‍ അസിഡിറ്റി,നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 
അത്തരം ആളുകള്‍ രാത്രിയില്‍ ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ രാത്രിയില്‍ ചായയോ കാപ്പിയോ കുടിക്കുന്നതും ചിലരില്‍ ഉറക്ക പ്രശ്നങ്ങള്‍ക്കും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments