Select Your Language

Notifications

webdunia
webdunia
webdunia
webdunia

കയ്‌പ്പുള്ള നെല്ലിക്ക ചവച്ച് കഴിക്കണം, ഗുണങ്ങൾ ഏറെയാണ്!

കയ്‌പ്പുള്ള നെല്ലിക്ക ചവച്ച് കഴിക്കണം, ഗുണങ്ങൾ ഏറെയാണ്!

കയ്‌പ്പുള്ള നെല്ലിക്ക ചവച്ച് കഴിക്കണം, ഗുണങ്ങൾ ഏറെയാണ്!
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (14:59 IST)
നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും സൗന്ദര്യ പ്രശ്‌നങ്ങൾക്കും ഒരുപോലെ പരിഹാരം കാണാൻ നെല്ലിക്കയ്‌ക്ക് കഴിയും. എന്നാൽ ഏത് തരത്തിലുള്ള നെല്ലിക്ക കഴിക്കണമെന്നോ അത് എങ്ങനെ കഴിക്കണമെന്നോ പലർക്കും അറിയില്ല.
 
കയ്‌പ്പുള്ള പച്ച നെല്ലിക്ക ചവച്ചരച്ച് കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. ശരീരത്തിലെ കൊളസ്‌ട്രോളിനെ പമ്പ കടത്താൻ ഒരുമാസം അടുപ്പിച്ച് ഈ രീതി പിന്തുടർന്നാൽ മതി. കൂടാതെ അമിത വണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്കും ഇത് നല്ലൊരു മരുന്നാണ്.
 
കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളമുള്ള നെല്ലിക്ക കഴിക്കുന്നത് എല്ലുതേയ്മാനം പോലെയുള്ള പല പ്രശ്‌നങ്ങളില്‍ നിന്നും മുക്‌തി നല്‍കും. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്.
 
ഇതൊന്നും അല്ലാതെ പ്രമേഹം നിയന്ത്രിച്ചു നിർത്താനും നെല്ലിക്കയ്‌ക്ക് കഴിവുണ്ട്.  ഇന്‍സുലിന്‍ ശരീരം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. ഇതിലെ ചവര്‍പ്പു തന്നെയാണു പരിഹാരമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം