സെക്സ് ചെയ്ത് സ്ത്രീകളുടെ പാപങ്ങൾ കഴുകി കളയുന്നു? എച്ച് ഐ വി പോസിറ്റീവ് ആയ എറികിനെ എല്ലാവർക്കും ബഹുമാനം?

എച്ച്‌ഐവി പോസിറ്റീവായ 45കാരന് അങ്ങോട്ട് പണംകൊടുത്ത് കിടക്ക പങ്കിട്ടത് 104 സ്ത്രീകള്‍

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (14:39 IST)
എച്ച്‌ഐ‌വി പോസിറ്റീവ് ആയ ഒരു വ്യക്തി അടുത്തിരുന്നാലോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാലോ രോഗം പകരില്ല എന്ന യാത്ഥാർത്ഥ്യം ഇന്നത്തെ തലമുറ ഉൾക്കൊള്ളുന്നുണ്ട്. അതാണ് യാഥാർത്ഥ്യമെന്നിരിക്കെ പക്ഷേ പലർക്കും അതിനോട് അനുകൂലമായി പ്രതികരിക്കാനോ അവരെ ചേർത്തുപിടിക്കാനോ കഴിയാറില്ല. കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തതയാണ് ഇതിന് കാരണം. 
 
എന്നാൽ, ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുകയാണ്. എച്ച് ഐ വി പോസിറ്റീവ് ആയ മധ്യവയസുകാരന് അങ്ങോട്ട് പണം കൊടുത്ത് കിടക്ക പങ്കിട്ടിരിക്കുകയാണ് 104 സ്ത്രീകൾ. എറിക് അനീവയെന്ന 45കാരനാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 
 
സ്ത്രീകളെ ശുദ്ധീകരിക്കുവാൻ എന്ന പേരിൽ സ്ത്രീകളുമായി സെക്സ് ചെയ്യുകയാണ് അനീവയുടെ ജോലി. ഇതിന് ആവശ്യക്കാർ ഇയാൾക്ക് പണം നൽകുന്നുമുണ്ട്. ആഫ്രിക്കയിലെ ഗോത്രവർഗക്കാരുടെ ഇടയിലെ ഒരു ആചാരമാണിത്. ഇയാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതോടെ സ്ത്രീകളുടെ എല്ലാ പാപങ്ങളും കഴുകപ്പെടുമെന്നാണ് ഗോത്രവർഗക്കാരുടെ വിശ്വാസം.
 
ഇത്തരത്തിൽ പല സ്ത്രീകൾക്കും എയ്ഡ്സ് പിടിപെട്ടു. എന്നിട്ടും മറ്റുള്ളവർ അതു വകവെയ്ക്കാതെ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് അനീവയെ ആശ്രയിക്കുന്നു. സമുദായം അംഗീകരിച്ച വിശ്വാസത്തിന്റെ പേരിലാണിത്. സംഭവം കേസായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 20 യുവതികളെ പീഡിപ്പിച്ച അമേരിക്കയിലെ കുപ്രസിദ്ധ ‘ഫെയർഫാക്സ് റേപിസ്റ്റ്‘ വർഷങ്ങൾക്കിപ്പുറം പിടിയിൽ, കുടുക്കിയത് ഭാര്യയോട് നടത്തിയ രഹസ്യ വെളിപ്പെടുത്തൽ !