Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തത്തിൽ ആവശ്യമില്ലാത്ത പഞ്ചസാരയും കൊളസ്ട്രോളും കുറക്കാൻ, ചുമ്മാ കൊറിക്കാം ‘പിസ്ത‘

രക്തത്തിൽ ആവശ്യമില്ലാത്ത പഞ്ചസാരയും കൊളസ്ട്രോളും കുറക്കാൻ, ചുമ്മാ കൊറിക്കാം ‘പിസ്ത‘
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (19:52 IST)
ആളുകൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പിസ്ത. പിസ്തയുടെ രുചിയാണ് നമ്മെ ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഗുണങ്ങളറിഞ്ഞാൽ നമ്മളിത് നിത്യവും കഴിക്കാൻ തുടങ്ങും. പിസ്ത കഴിക്കുന്നതിലൂടെ ഒരു വിധം എല്ലാ ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ സാധിക്കും.
 
കാത്സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും എ, ബി 6, കെ, സി തുടങ്ങിയ ജീവകങ്ങളുടെയും ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളുടെയും കലവറയാണ് രുചിയുള്ള ഈ കുഞ്ഞഞ് കായ.
 
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പുറന്തള്ളാൻ അത്യുത്തമാണ് പിസ്ത എന്ന് പറയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും പിസ്ത നല്ലതാണ്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ പ്രധാനമായും ഉൾപ്പെടുത്താവുന്ന ഒന്നുകൂടിയാണിത്. ആരോഗ്യത്തിന് നല്ലതാണെന്നു കരുതി അളവിൽ കൂടുതൽ പിസ്ത കഴിക്കരുത്. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൌമാരക്കാർ ഉറക്കം ഒഴിവാക്കരുത് !