Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖക്കുരു മാറാൻ ടൂത്ത് പേസ്റ്റ്; നല്ലതോ ദോഷമോ?

മുഖക്കുരു മാറാൻ ടൂത്ത് പേസ്റ്റ്; നല്ലതോ ദോഷമോ?

അനു മുരളി

, ബുധന്‍, 1 ഏപ്രില്‍ 2020 (12:25 IST)
മുഖക്കുരു മാറാൻ പലരും ടൂത്ത്പേസ്റ്റ് ഉപയോഗിക്കാറുണ്ട്. രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് ടൂത്ത് പേസ്റ്റ് മുഖക്കുരുവില്‍ പുരട്ടിയാൽ മുഖക്കുരു മാറിക്കിട്ടുമെന്ന് പൊതുവെ പലരും പറയാറുണ്ട്. വിപണിയിൽ ലഭ്യമായ പല ക്രീമുകളും ഉപയോഗിച്ച്‌ നോക്കിയിട്ടും മുഖക്കുരുവിനെ തുരത്താൻ കഴിയാത്തവർ ടൂത്ത് പേസ്റ്റ് പരീക്ഷിച്ച് നോക്കിയപ്പോൾ മുഖക്കുരു മാറിയിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ, മുഖക്കുരുവിനെ തുരത്താൻ ടൂത്ത് പേസ് തേയ്ക്കുന്നത് ശരിയായ മാർഗമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?.
 
ടൂത്ത് പേസ്റ്റ് നിർമിച്ചിരിക്കുന്നത് പല്ലുകൾക്ക് വേണ്ടിയാണ്. ചർമത്തിനു വേണ്ടിയല്ല. സോഡിയം ലോറിൽ സൾഫേറ്റ്, സോർബിറ്റോൾ, സോഡിയം ബൈകാർബണേറ്റ് (ബേക്കിംഗ് സോഡ), മെന്തോൾ, ഹൈഡ്രജൻ പെറോക്സൈഡ്, ആൽക്കഹോൾ എന്നിവ ടൂത്ത് പേസ്റ്റിന്റെ നിർമാണത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയൊന്നും ചർമത്തിനു ഇണങ്ങിയതല്ല. മുഖക്കുരുവിന് ടൂത്ത് പേസ്റ്റ് നല്ലൊരു ചികിത്സാ മാർഗമല്ല. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും, മുഖക്കുരുവിന്റെ അവസ്ഥയെ വഷളാക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഇതു സംബന്ധിച്ച് ആധികാരികമായ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്‍ടര്‍‌മാരും നഴ്‌സുമാരും റിട്ടയര്‍ ചെയ്യേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി