Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വീട്ടുകാരെ പിണക്കാൻ വയ്യ': പ്രണയിക്കാൻ ഉദ്ദേശമില്ലെന്ന് ഗബ്രിയും ജാസ്മിനും

'വീട്ടുകാരെ പിണക്കാൻ വയ്യ': പ്രണയിക്കാൻ ഉദ്ദേശമില്ലെന്ന് ഗബ്രിയും ജാസ്മിനും

നിഹാരിക കെ എസ്

, വെള്ളി, 29 നവം‌ബര്‍ 2024 (09:05 IST)
ബിഗ് ബോസ് സീസൺ 6 ലെ ജോഡിയായിരുന്നു ഗബ്രിയും ജാസ്മിനും. സൗഹൃദമാണോ പ്രണയമാണോ ഇവർ തമ്മിലുള്ളതെന്ന് തിരിച്ചറിയാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സീസൺ അവസാനിച്ച് അ‍ഞ്ച് മാസം പിന്നിടുമ്പോൾ തങ്ങളുടേത് ഏത് തരത്തിലുള്ള ബോണ്ടാണെന്നതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും. 
 
ഫ്രണ്ട്ഷിപ്പിന് മുകളിൽ ഒരു ഇഷ്ടം ജാസ്മിനോട് എനിക്ക് തോന്നിയിരുന്നു എന്നാണ് ഗബ്രി പറയുന്നത്. ഞങ്ങൾ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടിൽ നിന്നും വരുന്ന ആളുകളാണ്. ഞങ്ങളുടേത് രണ്ട് റിലീജിയണാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ടിങ്ങുണ്ട്. ഫ്രണ്ട്ഷിപ്പുണ്ട്. അതാണ് ഞങ്ങൾ‌ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. 
 
പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പോരാത്തതിന് ഞങ്ങൾ സെയിം ക്യാരക്ടറുമാണ്. അതിനാൽ റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാവില്ല. ഞങ്ങൾക്ക് ഫാമിലി വളരെ ഇംപോർട്ടന്റാണ്. അവരെ വിഷമിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സ്നേഹവും കരുതലും ഇഷ്ടമുള്ളയാളെന്ന രീതിയിലാണ്. ഞങ്ങൾ തമ്മിൽ‌ വളരെ സ്പെഷ്യലായ ഡീപ്പായ ഫ്രണ്ട്ഷിപ്പാണുള്ളത്. ബൗണ്ടറി ഞങ്ങൾക്ക് അറിയാം അത് കടന്ന് പോകില്ല. നിങ്ങളെ ഞങ്ങൾ വിഷമിപ്പിക്കില്ലെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഇരുവരും പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗബിൻ കുടുങ്ങുമോ? കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തി? നടനെ ചോദ്യം ചെയ്തേക്കും