സ്ത്രീകള്‍ ഒരിക്കലും തന്റെ പങ്കാളിയോട് ഇക്കാര്യങ്ങള്‍ ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 മാര്‍ച്ച് 2025 (19:10 IST)
പണ്ടുകാലം മുതലേയുള്ള സ്ത്രീകളുടെ പരാതിയാണ് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, തങ്ങളെ കേള്‍ക്കുന്നില്ല എന്നൊക്കെയുള്ളത്. ആണുങ്ങള്‍ക്ക് അവരുടേതായ ചില മനഃശാസ്ത്രം ഉണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് പങ്കാളിയുടെ ചുമതലയാണ്. ഭര്‍ത്താക്കന്മാരോട് സംസാരിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കും. അതില്‍ ആദ്യത്തേത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ അത് ആത്മവിശ്വാസത്തോടെ നേരിട്ട് സമാധാനത്തോടെ പറയുക എന്നതാണ്. 
 
ഒളിപ്പിച്ചു വയ്ക്കുന്നതും അത് മറ്റൊരു രീതിയില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതും ആണുങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ശരീരഭാഷയും ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ ദേഷ്യപ്പെടുന്ന തരത്തിലുള്ള ശബ്ദം ഉണ്ടാക്കരുത്. ഇത്തരത്തില്‍ ദേഷ്യപ്പെടുന്ന ശബ്ദമാണ് നിങ്ങളുടേതെന്ന് തോന്നിയാല്‍ നിങ്ങളോട് സംസാരിക്കാന്‍ ഭര്‍ത്താവ് താല്‍പര്യം പ്രകടിപ്പിക്കില്ല.
 
അതേസമയം സമാധാനത്തോടെ സംസാരിക്കുകയാണെങ്കില്‍ നിങ്ങളെ അതുകൊണ്ടുതന്നെ ബഹുമാനിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ ഭര്‍ത്താവിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. അയാള്‍ പറയുന്നതും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവണം. നിങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. മറ്റൊന്ന് സംസാരിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയം ശരിയായിരിക്കണം എന്നുള്ളതാണ്. പല സ്ത്രീകളും അസ്ഥാനത്താണ് സംസാരം ആരംഭിക്കുന്നത്. ഇതുതന്നെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് മാത്രം സംസാരത്തിന് തുടക്കം ഇടുകയാണ് വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments